വടവന്നൂർ: വിള്ളലുണ്ടായ ആലമ്പള്ളം ചപ്പാത്തിലൂടെ കടന്ന ടിപ്പർ ലോറി പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തു. കൊല്ലങ്കോട് സി.ടി പാളയം അശോകനെതിരേയാണ് (34) കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.
ഊട്ടറ പാലത്തിൽ ഗർത്തമുണ്ടായതിനെ തുടർന്ന് പാലം അടച്ചിട്ടിരുന്നു. ആലമ്പള്ളം ചപ്പാത്തിലൂടെയാണ് വാഹനങ്ങൾ കടക്കുന്നത്. ചപ്പാത്തിൽ കൂടുതൽ ഭാരംകയറ്റിയ ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകിയിരുന്നു.
ഈ വിലക്ക് ലംഘിച്ച് ആലമ്പള്ളം ചപ്പാത്തിലൂടെ തിങ്കളാഴ്ച രാത്രി നിരവധി ടിപ്പറുകൾ കടന്നതാണ് ചൊവ്വാഴ്ച രാവിലെ മുതൽ വിള്ളലുണ്ടായി തകർന്നതിന് വഴിവെച്ചത്. അമിതഭാരം കയറ്റുന്ന ടിപ്പറുകൾക്കെതിരെ നടപടി തുടരുമെന്ന് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. നാട്ടുകാരും ടിപ്പറുകൾ തടയാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.