ഹേമാംബിക നഗർ: കൈക്കുഞ്ഞുമായി ഭർത്താവിെൻറ വീട്ടിലെത്തിയ യുവതിക്ക് വീട്ടിൽ പ്രവേശനം തടഞ്ഞ ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരെ ഹേമാംബിക നഗർ പൊലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തു. ധോണി സ്വദേശി മനു കൃഷ്ണനും മാതാപിതാക്കൾക്കു മെതിരെയാണ് കേസെടുത്തത്.
ഒലവക്കോടടുത്ത് ധോണി ലാൻഡ് ലിങ്ക്സ് കോളനിയിലെ വീട്ടിലായിരുന്നു വിവാഹശേഷം ഭർത്താവും യുവതിയും താമസിച്ചിരുന്നത്. യുവതി ഗർഭിണിയായശേഷം കായംകുളം റെയിൽവേ സ്റ്റേഷനിലിറക്കി തനിച്ച് പോകാൻ പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു. പ്രസവശേഷം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭർത്താവ് തയാറായില്ല. കഴിഞ്ഞ ദിവസം ഭർത്താവുമായി ഫോണിലൂടെ സംസാരിച്ചതു പ്രകാരം യുവതി കൈക്കുഞ്ഞുമായി മാതാപിതാക്കളുടെ കൂടെ ഭർതൃവീട്ടിലെത്തി. യുവതിയും വീട്ടുകാരും ധോണിയിലെ വീട്ടിലെത്തുംമുമ്പ് ഭർതൃവീട്ടുകാർ വീട് പൂട്ടി പോയി. ഇതോടെ യുവതി വീടിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് ഹേമാംബിക നഗർ പൊലീസിൽ പരാതിയും നൽകി. യുവാവ് ഹൈദരബാദിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. സി.ഐ വിപിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അതേസമയം, യുവതി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നാരോപിച്ച് ഭർതൃപിതാവ്, പാലക്കാട് ഡിവൈ.എസ്.പിക്ക് ഇ-മെയിൽ വഴി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.