ആലത്തൂർ: കാർഷിക മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ നെൽകൃഷിയിൽ നടീൽ നടക്കുന്നില്ല. കാവശ്ശേരി കൃഷിഭവൻ പരിധിയിലെ മൂപ്പുപറമ്പ് പാടശേഖരത്തിലെ ഏക്കർ കണക്കിന് കൃഷിയിടത്തിലാണ് നടീൽ നടത്താൻ കഴിയാതെ പ്രതിസന്ധി നേരിടുന്നത്.
തമിഴ്നാട്ടിലെയും ബംഗാളിലെയും തൊഴിലാളികളാണ് കുറച്ച് വർഷങ്ങളായി കൃഷി ഇറക്കുന്ന സമയത്ത് ഇവിടെ തൊഴിൽ ചെയ്തു കൊണ്ടിരുന്നത്. തമിഴ്നാട്ടിൽ ഇപ്പോൾ മഴയുള്ളത് കൊണ്ട് അവർ അവിടെ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ വർഷം മഴ വൈകിയത് കൊണ്ട് നടീൽ നടത്താനും വൈകി. മഴ പെയ്തത് ജൂലൈ ആദ്യത്തെ ആഴ്ചയാണ്. ഈ സമയം ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതിനാൽ ബംഗാളി തൊഴിലാളികളിൽ മിക്കവരും നാട്ടിലേക്ക് പോയത് ജില്ലയിലെ കർഷകർക്കും കാർഷിക മേഖലക്കും വിനയായി. ഞാറ്റടി തയാറാക്കി 45 ദിവസം കഴിഞ്ഞതിനാൽ ഇനി നട്ടാൽ വിളവ് മോശമായിരിക്കുമെന്നാണ് പറയുന്നത്. ഈ അവസ്ഥയിലും നടീൽ നടത്താൻ തയാറായെങ്കിലും തൊഴിലാളിയെ കിട്ടാത്തത് വിനയായി. ഞാറ് മൂപ്പ് അധികമായതിനാൽ പല ഭാഗങ്ങളിലും ഒന്നാം വിള നെൽ കൃഷി ഉപേക്ഷിക്കുന്നതായും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.