മാസത്തിനിടെ സംസ്ഥാനപാതയിൽ മൂന്നാമത്തെ ടാറിങ്

ഷൊർണൂർ: പുതുക്കിപ്പണിതയുടൻ തകർന്നു തുടങ്ങിയ സംസ്ഥാനപാതയിൽ മാസത്തിനിടെ മൂന്നാമതും ടാറിങ് നടത്തുന്നു. ആറര കോടി ചെലവിൽ പുതുക്കിപ്പണിയുന്ന സംസ്ഥാനപാതയിലെ കുളപ്പുള്ളിക്കും ഷൊർണൂരിനുമിടയിലാണ് പുതിയ ടാറിങ് വ്യാപകമായി തകർന്നത്. ആദ്യഘട്ട ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ ദിവസങ്ങൾക്കുള്ളിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങി. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് പ്രശ്നമെന്ന് പൊതുമരാമത്ത് അധികൃതർ വാദിച്ചെങ്കിലും റോഡിന്റെ എല്ലാഭാഗവും തകരാൻ തുടങ്ങിയതോടെ വിവാദമായി. കഴിഞ്ഞ ദിവസം തകർന്ന ഭാഗങ്ങളിൽ റീ ടാറിങ് നടത്തിയിരുന്നു. ഇതും പിറ്റേ ദിവസം മുതൽ അടർന്ന് പോവാൻ തുടങ്ങിയതോടെ ജനം പ്രക്ഷോഭത്തിനിറങ്ങാൻ തുടങ്ങി. ടാറിങ് പ്രവൃത്തി തടയാനും തുടങ്ങി. ഇതോടെ തകർന്ന ഭാഗങ്ങൾ മുഴുവനായും പൊളിച്ചുനീക്കിയാണ് ഇപ്പോൾ ആദ്യഘട്ട ടാറിങ് നടത്തുന്നത്.

പഴയ റോഡിന്റെ പ്രതലം അതേപടി നിലനിർത്തി ചെയ്ത ഭാഗത്താണ് ടാറിങ് തകരുന്നതെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ പറഞ്ഞു. ആദ്യഘട്ടമായുള്ള ബിറ്റുമെനസ് മെക്കാഡമാണ് (ബി.എം) ഇപ്പോൾ പൂർത്തിയായത്. ഇതാണ് തകരാനുള്ള മറ്റൊരു കാരണം. ബിറ്റുമെൻ കോൺക്രീറ്റ് (ബി.സി) പ്രവൃത്തി തീരുന്നതോടെ ഈ പ്രശ്നം തീരുമെന്നും അധികൃതർ വിശദീകരിക്കുന്നു.

Tags:    
News Summary - Third tarring on the state highway in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.