പാലക്കാട്: പണമാവശ്യപ്പെട്ട് ഒഡീഷ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി മമ്പുറം വെട്ടം ബസാർ വളപ്പിൽ ഷാരത്ത് ഇസ യൂനസിനെയാണ് പാലക്കാട് ടൗൺ നോർത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡിന് സമീപം ആഗസ്റ്റ് 16ന് രാത്രി എട്ടിനാണ് സംഭവം. ഒഡീഷ സ്വദേശി ടുഫാൻ ടുടുവിനെയാണ് പണമാവശ്യപ്പെട്ട് നൽകാതെ വന്നപ്പോൾ പ്രതി കുത്തിയത്. വയറ്റിൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ടുഫാനെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.
ടൗൺ നോർത്ത് പൊലീസ് സി.സി.ടിവികൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഏകദേശ രൂപം മനസ്സിലാത്. തുടർന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു. ടൗൺ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ മുജീബ്, ഹേമാംബിക നഗർ സ്റ്റേഷൻ എസ്.സി.പി.ഒ നൗഷാദ്, ടൗൺ നോർത് സ്റ്റേഷൻ എസ്.സി.പി.ഒ മാരായ സുജേഷ്, മണികണ്ഠദാസ്, സുധീഷ്, സി.പി.ഒ അജേഷ്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മംഗലാപുരം സ്റ്റേഷൻ പരിധിയിൽ സമാന കുറ്റത്തിന് പ്രതി നാല് വർഷത്തോളം തടവിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.