പട്ടാമ്പി: ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയിൽനിന്ന് ഒരാൾ പിടിയിൽ. വല്ലപ്പുഴ ചാക്കിരിപറമ്പത്ത് ഗിരീഷ്ബാബു (40)വിനെയാണ് ബുധനാഴ്ച പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഓപറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്യ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് മൊത്തത്തിൽ കൊണ്ടുവന്ന് പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യം വെക്കുന്ന ചില്ലറ വിൽപനക്കാർക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതി.
പ്രതി അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങിയ അര ഡസനോളം കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പൊലീസ് അറിയിച്ചു.
ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.