പട്ടാമ്പി: പൊതുവിപണിയിൽ ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന തുടങ്ങി. ഉത്സവ സീസണുമായി ബന്ധപ്പെട്ട് വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലവർധന എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. ജില്ല കലക്ടർ രൂപവത്കരിച്ച പൊതുവിതരണ വകുപ്പ്, ഫുഡ് ആൻഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, റവന്യു വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സ്ക്വാഡാണ് പട്ടാമ്പി താലൂക്ക് പരിധിയിലെ പൊതുവിപണികളിൽ പരിശോധന നടത്തിയത്.
പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസർ ടി. ഷീജ, റവന്യു ജൂനിയർ സൂപ്രണ്ട് എം.വി. വിവേക്, ലീഗൽ മെട്രോളജി ഇൻസ്പക്ടർ സൗമ്യ, ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ ഫിർദൗസ്, സി. അഞ്ജലി, പ്രകാശ്, പൊലീസ് ഓഫിസർ കെ. ശ്രീജേഷ്, റേഷനിങ് ഇൻസ്പെക്ടർ എന്നിവർ നേതൃത്വം നൽകി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കടകളിലൂടെ വിൽപന നടത്തരുതെന്നും കടയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.