പാലക്കാട്: നഗരഹൃദയത്തിലെ യന്ത്രക്കോണി രാത്രിയിൽ പ്രവർത്തിക്കാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ശകുന്തള ജങ്ഷനിലുള്ള റെയിലിന് മുകളിലുള്ള നടപ്പാലമായിരുന്നു രാത്രി യാത്രക്കാർക്ക് സഹായകമായിട്ടുണ്ടായിരുന്നത്. എന്നാൽ, കുറച്ച് നാളുകൾക്ക് മുമ്പ് നടപ്പാലം തകർച്ച നേരിട്ടതിനാൽ അധികാരികൾ വന്ന് അടച്ചുപൂട്ടി. പിന്നീടുള്ള ഏക ആശ്രയമാണ് നഗരസഭ നിയന്ത്രണത്തിലുള്ള യന്ത്രക്കോണി. കുറച്ചുനാളുകളായി യന്ത്രക്കോണിയും ഇടക്കിടെ പണിമുടക്കാറുണ്ട്. പക്ഷേ, അപ്പോളെല്ലാം നടന്നു കയറാമായിരുന്നു.
പക്ഷേ, രാത്രി പൂർണമായി അടച്ചിടുന്നതിനാൽ അത്തരമൊരു സൗകര്യവും ഇല്ലാതാവുകയാണ്. നഗരത്തിലെ റെയിലിന് ഇരുവശവുമുള്ള ആളുകൾ രാത്രി 10 മണി കഴിഞ്ഞാൽ കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇരുകര പറ്റുന്നത്. രാത്രിയിൽ അടച്ചിടാതെ യന്ത്രക്കോണി തുറന്നിട്ടാൽ നടന്നെങ്കിലും യാത്രക്കാർക്ക് റെയിലിന് ഇരുപുറമെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.