മുണ്ടൂർ: കാഴ്ചപരിമിതിയിലും തളരാത്ത ശ്രീക്കുട്ടന് പ്ലസ് ടു പരീക്ഷയിലും മിന്നും ജയം. ജന്മന ഇരു കണ്ണിെൻറയും കാഴ്ച നഷ്ടപ്പെട്ട ശ്രീക്കുട്ടൻ നാമ്പുള്ളിപ്പുര ശിവദാസ്- -സുപ്രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
പഠനത്തിൽ മാത്രമല്ല കലാരംഗത്തും ശ്രീക്കുട്ടൻ ശ്രദ്ധേയനാണ്. പുഞ്ചിരി ക്രിയേഷൻസിെൻറ ബാനറിൽ സമദ് കല്ലടിക്കോട് സംവിധാനം ചെയ്ത 'അകക്കണ്ണ്' ഡോക്യുമെൻററിയിൽ കവി എടപ്പാൾ സുബ്രഹ്മണ്യെൻറ 'നേരമില്ലുണ്ണിക്ക് നേരമില്ല' കവിത ആലപിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ശ്രീക്കുട്ടൻ പിന്നീട് ചാനൽ പരിപാടികളിലും പങ്കെടുത്തിരുന്നു.
എഴുത്തും വായനയും പഠന പരിശീലനവും ബ്രയിൽ ലിപി ഉപയോഗിച്ചാണെങ്കിലും മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചാണ് പരീക്ഷ എഴുതിയത്. കാഴ്ചക്കുറവിലും മൊബൈൽ ഫോൺ ഉപയോഗിക്കുകയും സൈക്കിൾ സവാരി നടത്തുകയും ചെയ്യും. പാട്ടും സംഗീതവും വശത്താക്കിയ ശ്രീക്കുട്ടൻ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സിവിൽ സർവിസാണ് സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.