നെന്മാറ: മലയോര മേഖലയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കർഷകർ. രണ്ടുമാസത്തിനിടെ നാലുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഒലിപ്പാറയിലെ മത്തായി എന്ന ടാപ്പിങ് തൊഴിലാളി കാട്ടുപന്നി ആക്രമണത്തിൽ മരിച്ചത് രണ്ടുമാസം മുമ്പാണ്. മലയോര പ്രദേശങ്ങളായ പാളിയമംഗലം, കരിമ്പാറ ഭാഗങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കരിമ്പാറ ചേവുണ്ണി സ്വദേശിയായ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ചന്ദ്രനെ (46) ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. കൈകാലുകൾക്കും ഇടുപ്പിലും പരിക്കേറ്റ ഇദ്ദേഹം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും കർഷകർ പറയുന്നു.
കാട്ടുപന്നികളെ കൊല്ലാൻ വനം അധികൃതർക്ക് അനുമതി നൽകാനാവുമെങ്കിലും കൃഷി നശിപ്പിക്കുന്നവയെ മാത്രമാണ് വെടിവെച്ചുകൊല്ലുന്നത്. ജീവന് ഭീഷണിയാവുന്ന പന്നികളെ കൊല്ലാൻ സർക്കാർ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.