വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ആക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ

വാൽപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; നാലുപേർക്ക് പരിക്ക്

കോ​യ​മ്പ​ത്തൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണത്തിൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച ആ​ന​ക​ളെ കാടു കയറ്റ​ണമെ​ന്ന് നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടു. വാ​ൽ​പ്പാ​റ ഗ​ജ​മു​ടി എ​സ്റ്റേ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ത്തി​യ കാ​ട്ടാ​ന​ക​ൾ തോ​ട്ടം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്. ശ​ബ്ദംകേ​ട്ട് എ​ഴു​ന്നേ​റ്റ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ സ​രോ​ജ (42), ച​ന്ദ്ര​ൻ (62), ഉ​ദ​യ​കു​മാ​ർ (32), കാ​ർ​ത്തീ​ശ്വ​രി (32) എ​ന്നി​വ​ർക്കാണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ശ​ബ്ദം​കേ​ട്ട് അ​യ​ൽ​ക്കാ​രും ഓ​ടി​ക്കൂ​ടി ബ​ഹ​ളം​വെ​ച്ചെ​ങ്കി​ലും ര​ണ്ടു​മ​ണി​ക്കൂ​ർ ഭീ​തി സൃ​ഷ്ടി​ച്ചാ​ണ് ആ​ന​ക​ൾ നീ​ങ്ങി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ വാ​ൽ​പ്പാ​റ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത് മൂലം പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥയു​ണ്ടാ​യി.

വൈ​ൽ​ഡ് ലൈ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ആ​ളു​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യും ആ​ന​യെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കയറ്റുകയും ചെയ്തു. മ​നാ​മ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സ​ർ ഗി​രി​ധ​ര​ൻ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി എ​സ്റ്റേ​റ്റിനു സ​മീ​പം നി​ല​യു​റ​പ്പി​ച്ച ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ വ​നാ​ന്ത​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​ര​മാ​യി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​ട​പെ​ടാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ പൊ​ള്ളാ​ച്ചി-​വ​ള​പ്പാ​റ റോ​ഡ് ഉ​പ​രോ​ധം തു​ട​ങ്ങി​യ സ​മ​ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Wild elephant attack in Valpara; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.