കാഞ്ഞിരപ്പുഴ: അമിത ഇന്ധന വിലക്കെതിരെ പ്രതിഷേധവുമായി കശ്മീരിലേക്ക് കാഞ്ഞിരപ്പുഴ സ്വദേശിയുടെ കാൽനട യാത്ര തുടങ്ങി. കരിപ്പോട്ടിൽ കല്യാണിയുടെ മകൻ പ്രശാന്താണ് (23) യാത്ര പുറപ്പെട്ടത്. ദിവസം ശരാശരി 40 കിലോമീറ്റർ യാത്ര ചെയ്യാനാണ് പദ്ധതി. വഴിയിലെ പെട്രോൾ പമ്പുകളിലായിരിക്കും രാത്രി വിശ്രമവും ഉറക്കവും. 100 ദിവസം കൊണ്ട് 3300 കിലോമീറ്റർ സഞ്ചരിക്കാനാണ് ഉദ്ദേശ്യം.
വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനം യാത്രക്ക് കരുത്ത് പകരുന്നതായി പ്രശാന്ത് പറഞ്ഞു. ലക്ഷദ്വീപിൽ മൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരുന്ന യുവാവിന് മലയാളത്തിന് പുറമെ ഇംഗ്ലീഷും ഹിന്ദിയും വശമുണ്ട്. തനിക്കാവുന്ന വിധത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് പറഞ്ഞു. പ്രശാന്തിന് യാത്രയുടെ വഴിയിൽ ചിറക്കൽപടി സി.എഫ്.സി ക്ലബ് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.