പിടിയിലായ പ്രതികൾ

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

മു​ത​ല​മ​ട: യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ജൂ​ലൈ 29ന് ​പ​ള്ളം സ്വ​ദേ​ശി സു​ബൈ​റി​നെ (30) ആ​ക്ര​മി​ച്ച കേ​സി ലാ​ണ് കാ​മ്പ്ര​ത്ത്ച​ള്ള സ്വ​ദേ​ശി ശ​ര​ൺ (28), പോ​ത്ത​മ്പാ​ടം പെ​രും​ചി​റ സ്വ​ദേ​ശി​ക​ളാ​യ ബി​ജു മോ​ൻ (23), ഷി​ബി (26), അ​ട​മ്പ​മ​രം സ്വ​ദേ​ശി ബൈ​ജു (23) എ​ന്നി​വ​രെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത്.

29ന് ​രാ​ത്രി ഒ​മ്പ​തി​ന് കാ​മ്പ്ര​ത്ത്ച​ള്ള പ​ള്ളം റോ​ഡി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​ബൈ​റി​നെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ നി​ലം​പ​തി പാ​ല​ത്തി​നു സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. സു​ബൈ​റി​നെ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്തു. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man assault case: Four people have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.