സെസിൽ സജു
പാലക്കാട്: ലഹരികടത്ത് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വടക്കഞ്ചേരി കണക്കംതുരുത്തി മുച്ചിക്കൽ കുളമ്പ് അറക്കതോട്ടത്തിൽ വീട്ടിൽ സെസിൽ സജുവിനെയാണ് (28) കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് മൂന്ന് പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ജില്ല പൊലീസ് മേധാവി യുടെ ശിപാർശയിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. വാളയാർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ, സുമേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ജനുവരിയിൽ വാളയാർ പാമ്പാപ്പള്ളം ടോൾ പ്ലാസയിൽ വാഹനപരിശോധനക്കിടെ നിരോധിത രാസ ലഹരി വസ്തുവായ മെത്താഫിറ്റാമിനുമായി പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
2023ൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം മെത്താഫിറ്റാമിൻ, ഹഷീഷ് ഓയിൽ എന്നിവയുമായി പിടിയിലായതിന് ചേർത്തല എക്സൈസ് റേഞ്ച് ഓഫിസ് പരിധിയിലും കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.