ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയുമായ കെ.കെ.എ. അസീസ് മത്സരിക്കുന്ന വാർഡ് 22 എലിയപ്പറ്റയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനും പ്രവാസിയുമായ എലിയപ്പറ്റ പടിഞ്ഞാറെക്കര വീട്ടില്‍ നൗഷാദ് വെള്ളിയാഴ്ച സ്വതന്ത്രനായി നാമനിർദേശ പത്രിക നല്‍കി.
രണ്ടു പതിറ്റാണ്ടിലേറെ പ്രവാസജീവിതം നയിച്ച നൗഷാദ് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തുവന്നത്. എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ്, യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എം.സി.സിയുടെ ചെര്‍പ്പുളശ്ശേരി യൂനിറ്റ് ഭാരവാഹിയായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് വാര്‍ഡ് കോഒാഡിനേഷന്‍ കമ്മിറ്റി അംഗമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദേശത്തുകാരെ തന്നെ സ്ഥാനാർഥിയാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി
യെയും സംസ്ഥാന പ്രസിഡൻറിനെയും അറിയിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള പാര്‍ട്ടി തീരുമാനം അസീസിനെ മത്സരിപ്പിക്കാനാണ്. ഇതിലുള്ള പ്രതിഷേധത്തിലാണ് താന്‍ മത്സരരംഗത്ത് വന്നതെന്ന് നൗഷാദ് പറയുന്നു. അതേസമയം, 22ാം വാര്‍ഡില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മറ്റു വാർഡുകളിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.