പന്തളം: ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പന്തളം തെക്കേക്കര, കുളനട, തുമ്പമൺ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറി. പന്തളം നഗരസഭയിലെ വിവിധ പാടശേഖരങ്ങളിൽ ഏക്കറുകണക്കിനു കൃഷി വെള്ളത്തിലായി. അച്ചൻകോവിലാറ്റിൽ ക്രമാതീതമായി വെള്ളം ഉയരുന്നുണ്ട്. എന്നാൽ, അപകടകരമായ സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിച്ചത്. ബുധനാഴ്ച ഇടവേളകളില്ലാതെ ശക്തമായ മഴ പന്തളത്ത് ലഭിച്ചു. മഴ തുടർന്നാൽ ആറ്റുതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വീടുകളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്. കനത്ത മഴയിൽ പന്തളം നഗരസഭക്ക് മുന്നിലുള്ള ബൈപാസ് റോഡ് വെള്ളക്കെട്ടായതു മൂലം കാൽനടക്കാർക്കും സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടായി. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് പതിവാണ്. അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.