പത്തനംതിട്ട: വർഷങ്ങളായി പത്തനംതിട്ട ചന്തയിലെ കടത്തിണ്ണയിൽ കഴിഞ്ഞ രാമചന്ദ്രൻ പിള്ളക്ക് ഇനി ആശ്രയം പത്തനാപുരം ഗാന്ധിഭവൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ആന്റോ ആന്റണി എം.പി ഇടപെട്ട് പത്തനാപുരം ഗാന്ധി ഭവനിൽ എത്തിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ജിബിൻ ചിറക്കടവിൽ, മുഹമ്മദ് റോഷൻ, രാജീവ് പാലസ്, റഷീദ് മേപ്പുറത്ത് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.