പത്തനംതിട്ട: റാന്നി-പെരുനാട് പഞ്ചായത്തിൽ 15ആം വാർഡിൽ പ്രവർത്തിക്കുന്ന ശുഭാനന്ദ ശാന്തി ആശ്രമത്തിൽ കഴിഞ്ഞ 21ന് ഉച്ചക്ക് ഒരുസംഘം അക്രമം അഴിച്ചുവിട്ടതായി ആശ്രമം പി.ആർ.ഒ കെ.കെ. വിശ്വംഭരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വസ്തു കൈയേറി ആശ്രമത്തിന് കല്ലെറിയുകയും മറ്റ് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. തടയാൻ ചെന്ന ആശ്രമ മഠാധിപതിയെയും മറ്റുള്ളവരെയെും മർദിച്ചു. 44 മീറ്റർ നീളത്തിലും 2.5 മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡ് ആശ്രമത്തിന് സമീപ കടവുവരെ പെരുനാട് പഞ്ചായത്ത് പുനഃനിർമിച്ചിട്ടുണ്ട്. ഈ റോഡുപണി പൂർത്തിയാക്കി ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷം സ്ഥലത്തെ ചിലർ ആശ്രമവസ്തുവിൽകൂടി റോഡ് വെട്ടുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. വസ്തുവിൽ കയറുന്നതിൽനിന്ന് ജില്ല കോടതി വിലക്കിയിട്ടുണ്ട്. പെരുനാട് പ്രദേശത്ത് ഭവനനിർമാണ സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ആശ്രമത്തെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവം ചിലർ ശ്രമിക്കുകയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പി.ആർ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.