തിരുവല്ല: പാർട്ടി ഫണ്ട് നൽകാത്തതിന്‍റെ പേരിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിച്ചുതകർത്ത മന്നംകരച്ചിറയിലെ ഹോട്ടലിൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ സന്ദർശനം നടത്തി. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആർ. ജയകുമാർ, സോമൻ കല്ലേലി, റോജി കാട്ടാശ്ശേരി, ക്രിസ്റ്റഫർ ഫിലിപ്, ശ്രീജിത് മുത്തൂർ, ജിജോ ചെറിയാൻ, റെജി മണലിൽ, രാജു മണത്തറ എന്നിവരടങ്ങുന്ന കോൺഗ്രസ് സംഘമാണ് സന്ദർശനം നടത്തിയത്. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി. അരുൺപ്രകാശ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്‍റ് അനീഷ് വർക്കി, വാർഡ് കൗൺസിലർ വിജയൻ തലവന എന്നിവരടങ്ങുന്ന ബി.ജെ.പി സംഘമാണ് സന്ദർശനം നടത്തിയത്. ഇക്കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെയാണ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോൻ അടങ്ങുന്ന മൂന്നംഗ സംഘം മുരുകൻ, ഉഷ ദമ്പതികൾ നടത്തുന്ന ഹോട്ടലിനുനേരേ ആക്രമണം നടത്തിയത്. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് ഇരുവിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.