വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്‍റെ ചുങ്കപ്പാറയിലെ ബസ്സ്റ്റാൻഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമില്ല. സ്റ്റാൻഡിലെ കോൺക്രീറ്റ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. പലയിടത്തും കോൺക്രീറ്റ് വിള്ളൽ സംഭവിച്ചും തുടങ്ങി. ബസുകൾ കയറി ഇറങ്ങുന്നതിനാൽ ഈ ഭാഗങ്ങളും ഇളകിമാറാൻ സാധ്യതയാണ്. കുഴികളിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങളിലേക്ക് കയറാനും ഇറങ്ങാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. സ്റ്റാൻഡ് തുറന്നുകൊടുത്തിട്ട് ഏഴുവർഷം പിന്നിട്ടെങ്കിലും കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. പലപ്പോഴായി മൂന്നുതവണ കോൺക്രീറ്റ് ചെയ്തിരുന്നു. സ്റ്റാൻഡിന്‍റെ പ്രവേശ കവാടത്തിന് വീതികുറവാണ്. സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രവും ശൗചാലയവും നിർമിച്ചെങ്കിലും സാമൂഹികവിരുദ്ധരുടെയും തെരുവുനായ്ക്കളുടെ താവളമാണിവിടം. കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസുകളുമായി ഒട്ടേറെ ബസുകളാണ് ദിവസം സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. ബസ് സ്റ്റാൻഡിന്‍റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. --------- ഫോട്ടോ: ചുങ്കപ്പാറ ബസ്സ്റ്റാൻഡിലെ കോൺക്രീറ്റ് ഇളകി വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.