പത്തനംതിട്ടയിലെ മേൽപാലം: ഭാര പരിശോധന ഇന്ന്​ പൂർത്തിയാകും

പത്തനംതിട്ട: നഗരത്തിൽ അബാൻ മേൽപാല നിർമാണത്തിന്‍റെ പൈലിങ്ങിന് ശേഷം ഭാരപരിശോധന ശനിയാഴ്ച അവസാനിക്കും. ആറ്​ മീറ്റർ ഉയരത്തിൽ നാലുവശവും മണൽ ചാക്ക് അടുക്കി അതിനുള്ളിൽ മണൽ നിറച്ചാണ് ഭാര പരിശോധന. 300 ടൺ കയറ്റാനുള്ള ശേഷിയാണ് പൈലിങ്ങിനുള്ളത്. 450 മുതൽ 500 ടൺ വരെ കയറ്റിയാണ് പരിശോധന. അധിക ടൺ കയറ്റു​മ്പോഴുള്ള വ്യത്യാസവും പരിശോധിക്കും. ഒരു പൈലിങ്ങിന്‍റെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മേൽപാലത്തിന്​ മൊത്തം 90 പൈലിങ്ങാണുള്ളത്. ആകെ മൂന്ന്​ പൈലിങ്ങുകളുടെ ഭാരപരിശോധന മാത്രമേ വേണ്ടിവരുകയുള്ളൂവെന്ന് എൻജിനീയറിങ്​​ വിഭാഗം പറഞ്ഞു. ഇതോടെ ബലം സംബന്ധിച്ച്​ അറിയാൻ കഴിയും. കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാർ നേതൃത്വം നൽകും. പുതിയ ബസ്​സ്റ്റാൻഡിൽ കെ.എസ്​.ആർ.ടി.സി ബസ്​ കയറിവരുന്ന ഭാഗം വരെ ഇപ്പോൾ 14 പൈലിങ്​ പൂർത്തിയായിട്ടുണ്ട്​. ബാക്കി ഭാഗങ്ങളിൽ പണികൾ പുരോഗമിക്കുന്നു. ഒന്നര വർഷംകൊണ്ട്​ നിർമാണം പൂർത്തിയാക്കാനാണ്​ തീരുമാനം. പുതിയ ബസ്​സ്റ്റാൻഡിന്‍റെ വടക്ക്​ ഭാഗത്തെ പെട്രോൾ പമ്പ്​ മുതൽ മുത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് അബാൻ മേൽപാലം. മേൽപാലത്തിന്‍റെ ഇരുവശത്തുമായി വാഹനങ്ങൾക്ക്​ കടന്നുപോകാൻ അപ്രോച്ച്​ റോഡും നിർമിക്കും. അപ്രോച്ച്​ റോഡിന്‍റെ സ്ഥലമെടുപ്പ്​ തർക്കത്തിലാണ്​.​ മേൽപാലം തുടങ്ങുന്ന ഭാഗത്ത്​ സ്വകാര്യ വ്യക്തിയുടെ കടയിൽ അടയാളക്കല്ല്​ സ്ഥാപിക്കാൻ ശ്രമിച്ചത്​​ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു​. കൂടാതെ ഇവിടെ ഉടമസ്ഥരുടെ സമ്മതം ഇല്ലാതെ വയലിൽ കല്ല്​ സ്ഥാപിച്ചിരുന്നു. - ---------- photo... mail..... പത്തനംതിട്ട അബാൻ മേൽപാലത്തിന്‍റെ പൈലിങ്​​ ജോലികൾ നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.