ചുങ്കപ്പാറ: കോടികൾ മുടക്കി റോഡ് ഉന്നതനിലവാരത്തിൽ നിർമാണം പൂർത്തിയായിട്ടും അപകടാവസ്ഥയിലായ പാലം പുനർനിർമിക്കാൻ നടപടിയില്ലെന്ന് പരാതി. ചുങ്കപ്പാറ - ആലപ്രക്കാട് - കോട്ടാങ്ങൽ റോഡിലെ പാലത്തിനാണ് ദുരവസ്ഥ. പൊന്തൻ പുഴ റോഡിൽ നിന്നുള്ള പ്രവേശനഭാഗത്ത് ഊരു കുഴിത്തോടിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്.
കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. ആരെങ്കിലും അറിയാതെ തൊട്ടാൽ പാലത്തിന്റെ കൈവരികളുമായി തോട്ടിൽ പതിക്കുമെന്നതാണ് അവസ്ഥ. പാലത്തിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തിക്കും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.