കിടപ്പാടമില്ല; രോഗാധിക്യവും: വീട്ടമ്മ സഹായം തേടുന്നു

അടൂർ: വസ്തുവും വീടുമില്ല. നട്ടെല്ലിന്‍റെയും കാൽ മുട്ടിന്‍റെയും അസ്ഥി ദ്രവിക്കുന്ന രോഗത്തിന്‍റെ പിടിയിലുമായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. അടൂർ മൂന്നാളം അശ്വതി ഭവനിൽ വാടകക്ക്​ താമസിക്കുന്ന വി.കെ. രമണിയാണ് (62) സുമനസ്സുകളുടെ സഹായം തേടുന്നത്. നട്ടെല്ലിന്‍റെ അസ്ഥി പുറത്തേക്കുതള്ളി വരുന്നതിനാൽ ശസ്ത്രക്രിയ വേണം. മുട്ടിന്‍റ്​ ചിരട്ടയും മാറ്റിവെക്കണം. ഇതിനായി രണ്ടുലക്ഷം രൂപ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ് ചികിത്സ. ഭർത്താവ് ഉപേക്ഷിച്ചുപോയി. ഉണ്ടായിരുന്ന രണ്ടുസെന്‍റ്​ സ്ഥലം വിറ്റാണ് രണ്ട് പെൺമക്കളെ വിവാഹം കഴിച്ചത്. വരുമാന മാർഗമില്ലാത്തതിനാൽ ഇത്രയും തുക ​കൈയിൽ എടുക്കാനില്ല. 17 വർഷമായി വാടകക്കാണ് താമസം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെ​ട്ടെങ്കിലും ആനുകൂല്യം ലഭിച്ചില്ല. ഇപ്പോൾ ലൈഫ് മിഷ​ന്‍റെ പട്ടികയിലുമുണ്ട്​. എന്നാൽ, നാളിതുവരെ വസ്തുവും വീടും ലഭിച്ചില്ല. വി.കെ. രമണി, അടൂർ എസ്.ബി.ഐയിലെ അക്കൗണ്ട് നമ്പർ - 57067762197, ഐ.എഫ്.എസ്.സി കോഡ്- SBIN0070060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.