അടൂരിൽ കുഴികൾ അടച്ചു

അടൂർ: നഗരത്തിൽ പൈപ്പ്​ ഇട്ടപ്പോഴും പൈപ്പ് പൊട്ടിയുമുണ്ടായ കുഴികൾ നികത്തി. നിരവധി വാഹനാപകടങ്ങൾക്കും വാർത്തകൾക്കുമൊടുവിലാണ് ഹോളിക്രോസ് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ വരെ കുഴികൾ നികത്തിയത്. ഇവിടെ പുതിയ പൈപ്പ്​ ഇട്ട ഭാഗം നീളത്തിൽ ചാലായി കിടക്കുകയായിരുന്നു. കൂടാതെ, ഹോളിക്രോസ്​ ജങ്​ഷനിൽ കുഴികൾ മാത്രമായിരുന്നു. മഴ മാറിനിന്നാൽ ബി.എം ആൻഡ്​ സി നിലവാരത്തിൽ ടാറിങ് നടത്തും. മഴ പെയ്തതോടെ വെട്ടിക്കുഴിച്ചിട്ട ഭാഗങ്ങളിൽ വാഹനങ്ങൾ താഴ്​ന്നിരുന്നു. കൂടാതെ, ബൈക്കപകടങ്ങളും വർധിച്ചിരുന്നു. ----- PTL ADR Taring അടൂരിൽ പൈപ്പ്​ ഇട്ട് പൊട്ടിയ കുഴികൾ നികത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.