മണ്ണടി വെൽഫെയർ സ്കൂളിന് മുന്നിലെ പാത തകർന്നു

അടൂർ: സ്കൂൾ തുറക്കാറായിട്ടും മണ്ണടി ഗവ.ഡബ്ല്യൂ.എൽ.പി സ്കൂളിന് മുന്നിലൂടെയുള്ള പാതയിലെ കുഴിയടക്കാൻ നടപടിയില്ല. മാസങ്ങളായി തകർന്ന റോഡിൽ മഴക്കാലമായതോടെ വെള്ളക്കെട്ടുമായി. സ്കൂളിന് മുൻവശംതന്നെ നിരന്ന് കുഴികളാണ്. ഇതോടെ ഇവിടം ചളിവെള്ളക്കെട്ടുമായി. വാഹനങ്ങൾ ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേക്കാണ് ഇറങ്ങുന്നത്. കാൽനടക്കാർക്കും വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ റോഡിന്‍റെ ഇരുവശത്തെയും അഞ്ഞൂറിലധികം കുടുംബങ്ങളും വലയുകയാണ്. മുടിപ്പുര ഭാഗത്തുനിന്ന്​ ദേശക്കല്ലുംമൂട്-ഏനാത്ത് ജങ്ഷനിൽ പോകാനുള്ള പ്രധാന വഴിയാണിത്. മുടിപ്പുര മുതൽ പെരുമ്പലത്ത് ഭാഗം വരെ നവീകരിച്ച് പണി പൂർത്തിയായെങ്കിലും അതിനുശേഷം ദേശക്കല്ലുംമൂട് മുതൽ ഏനാത്ത് ഭാഗത്തേക്ക് പണി പൂർത്തീകരിക്കാനുണ്ട്. ഈ ഭാഗമാണ് തകർന്ന് തരിപ്പണമായത്. ഏറ്റവും കൂടുതൽ റോഡ് തകർന്നത്​ സ്കൂൾ ജങ്ഷനിലാണ്. നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ---- PTL ADR Road മണ്ണടി ഗവ. വെൽഫെയർ എൽ.പി സ്കൂളിനു മുന്നിൽ പാത തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.