പിതാവിന്‍റെ മരണത്തിൽ ദുരൂഹത; മകൻ പരാതിനൽകി

കോന്നി: തണ്ണിത്തോട് മണ്ണീറയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന്​ ബന്ധുക്കൾ. മണ്ണീറ മാമൂട്ടിൽ സഹദേവനെ (68)കഴിഞ്ഞ 24ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാംദിവസം ഇദ്ദേഹത്തിന്‍റെ സംസ്കാരവും നടന്നു​. സംഭവത്തിൽ ദുരൂഹത ആരോപിച്ച്​ മകൻ സതീഷ്​ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സതീഷിന്‍റെ ജ്യേഷ്ഠനും പിതാവും ഒന്നിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. മരണം നടക്കുന്നതിന് തൊട്ടുമുമ്പ്​ ദിവസം ഇവിടെനിന്ന് നിലവിളിയും വഴക്കും കേട്ടതായി അയൽവാസികൾ സതീഷിനെ അറിയിച്ചിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിൽ താമസിക്കുന്ന സതീഷ് ഈ വിവരം തണ്ണിത്തോട് പൊലീസിന്​ കൈമാറി. പിന്നീട്​ അച്ഛൻ മരിച്ച വിവരമാണ് താൻ അറിയുന്നതെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.