മേടപ്പാറ പ്ലാന്‍റേഷനിൽ കാട്ടാനക്കൂട്ടം

കോന്നി: തണ്ണിത്തോട് പ്ലാന്‍റേഷന്‍റെ മേടപ്പാറ സി ഡിവിഷൻ പന്ത്രണ്ടാം ബ്ലോക്ക് ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞദിവസം വൈകീട്ട് 5.30ഓടെ ആയിരുന്നു സംഭവം. രാത്രി വാച്ചർമാരാണ് ആനക്കൂട്ടത്തെ കണ്ടത്. മൂന്ന് കുട്ടിയാനകൾ അടക്കം 13 ആനകൾ ഉണ്ടായിരുന്നു. പ്ലാന്‍റേഷൻ ഭാഗത്ത് റബർ തൈ നടേണ്ട ഭാഗത്താണ് ആനകൾ നിന്നിരുന്നത്. പ്രദേശത്ത് വനംവകുപ്പ് സൗരോർജ വേലികൾ സ്ഥാപിക്കണമെന്ന്​ ആവശ്യമുയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.