തിരുവല്ല: തിരുവല്ല ദീപ ജങ്ഷനിൽ നിയന്ത്രണംവിട്ട് എത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. ബസിടിച്ച് ഓട്ടോറിക്ഷയും തകർന്നു. തിരുവല്ലയിലെ പ്രമുഖ വസ്ത്രവിൽപനശാല സുരക്ഷാ ജീവനക്കാരനായ മല്ലപ്പള്ളി വെസ്റ്റ് തട്ടാംപറമ്പിൽ വീട്ടിൽ മനോജ് കുമാറിനാണ് (45) പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് കോട്ടയത്തേക്ക് പോയ 'കളത്തിൽ' എന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തെത്തിയ ബസ് സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചശേഷം ദീപാ ടവറിന്‍റെ മതിൽ തകർത്ത് ഇടിച്ചുനിന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റിയശേഷമാണ് ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ പുറത്തെടുത്തത്. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.