മുണ്ടയ്ക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

പത്തനംതിട്ട: കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ പൊതിപ്പാട്- മുണ്ടയ്ക്കല്‍ റോഡില്‍ വാഹന ഗതാഗതം ഒരുമാസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. പൊതിപ്പാട് വഴി വരുന്ന വാഹനങ്ങള്‍ മുണ്ടയ്ക്കല്‍ കാട്ടുകല്ലിങ്കല്‍ വഴി മുക്കുഴി ഭാഗത്തേക്കും, തലച്ചിറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മണലൂര്‍പടി വഴി ആനചാരിയ്ക്കല്‍ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. -------------- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം പത്തനംതിട്ട: ജില്ലയില്‍ പ്രീമെട്രിക് തലത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 2022-23 അധ്യയനവര്‍ഷാരംഭത്തില്‍ വിതരണം ചെയ്യും. നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി, വിദ്യാര്‍ഥിയുടെ പേരിലെ ബാങ്ക് അക്കൗണ്ട്, പാസ്ബുക്കിന്റെ പകര്‍പ്പ്, സ്കൂള്‍ ഇ-മെയില്‍ അഡ്രസ് എന്നിവ സഹിതം നിര്‍ദിഷ്ട ഫോറത്തില്‍ (ഫോറം 1) സ്ഥാപന മേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഡി.ബി.ടി മുഖാന്തരം അനുവദിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പേരിലെ ബാങ്ക് അക്കൗണ്ട് സഹിതം അപേക്ഷ ജില്ല ട്രൈബല്‍ ഡെവലപ്മെന്‍റ്​ ഓഫിസില്‍ ജൂണ്‍ 15നകം എത്തിക്കണം. ഫോണ്‍: 04735 227703 , rannitdo@gmail.com ---- എയര്‍പോര്‍ട്ട് മാനേജ്മെന്‍റില്‍ ഡിപ്ലോമ പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ കീഴിലെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srcc-c.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2325101, 8281114464, ഇ-മെയില്‍: keralasrc@gmail.com, srccommunitycollege@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.