ലോറിയിൽനിന്ന്​ തടി വീണു; കോഴഞ്ചേരി സ്​തംഭിച്ചു

കോഴഞ്ചേരി: മിനി ലോറിയിൽനിന്ന് തടി വീണ് കോഴഞ്ചേരി പാലത്തിൽ മണിക്കൂറുകൾ ഗതാഗത സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30ന് തിരുവല്ല ഭാഗത്തേക്ക് റബർ തടികയറ്റി വന്ന മിനിലോറി എതിരെ വന്ന വണ്ടിക്ക് സൈഡ് കൊടുക്കവേ പാലത്തിന്റെ തൂണിൽ തട്ടി തടി കയർപൊട്ടി വീഴുകയായിരുന്നു. തുടർന്ന്​ തിരുവല്ല- കുമ്പഴ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടൗൺ പിന്നിട്ട് തെക്കെമല വരെയും പടിഞ്ഞാറു ചെട്ടി മുക്ക് വരെയും വാഹന ഗതാഗതം നിശ്ചലമായി. ആറന്മുള പൊലീസ് ഏറെ പണിപ്പെട്ടശേഷം എട്ട് മണിയോടെയാണ്​ ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്. താരതമ്യേന വീതി കുറഞ്ഞ കോഴഞ്ചേരി പാലത്തിൽ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് പോകാനുള്ള വീതി മാത്രമേ ഉള്ളൂ. സാധാരണ വൈകുന്നേരങ്ങളിൽ ഇവിടെ ഇഴഞ്ഞാണ് ഗതാഗതം. സമാന്തരമായി മറ്റൊരു പാലം പണി തുടങ്ങി എങ്കിലും ഒരു വർഷത്തിലധികമായി പണി നിലച്ചിരിക്കുകയാണ്. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാനായിട്ടില്ല. ----- Phot.'' കോഴഞ്ചേരി പാലത്തിൽ ലോറിയിൽനിന്ന്​ തടികൾ വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.