കല്ലടയാറി‍െൻറ തീരത്ത് വൃക്ഷത്തൈ നട്ടു

കല്ലടയാറി‍ൻെറ തീരത്ത് വൃക്ഷത്തൈ നട്ടു അടൂർ: പരിസ്ഥിതി ദിനത്തിൽ ഏഴംകുളം പഞ്ചായത്ത് കല്ലടയാറി‍ൻെറ തീരത്ത് പച്ചത്തുരുത്തിനായി വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്തും ഹരിതകേരള മിഷനും ചേർന്ന് നടത്തിയ പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ അഡ്വ. ആർ. ജയൻ, സ്ഥിരംസമിതി അധ്യക്ഷരായ ബീന ജോർജ്, അഡ്വ. എ. താജുദ്ദീൻ, അംഗങ്ങളായ വിനോദ് തുണ്ടത്തിൽ, ബേബി ലീന, വി.ആർ. ശോഭ, രജിത ജയ്സൻ, ലിജി ഷാജി, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഐസക്, ആതിര ഓമനക്കുട്ടൻ, സരസ്വതി ഗോപി എന്നിവർ സംസാരിച്ചു. PTL ADR pachathuruthu ഏഴംകുളം പഞ്ചായത്ത് നേതൃത്വത്തിൽ കല്ലടയാറി‍ൻെറ തീരത്ത് വൃക്ഷത്തൈ നടീൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.