മൂക്കുപൊത്തി ജനം മല്ലപ്പള്ളി: തള്ളുന്നത് പതിവാകുന്നു. റോഡിൻെറ ഇരുവശങ്ങളിലും കോഴി അവശിഷ്ടങ്ങളും മറ്റും തള്ളുകയാണ്. ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്ര ദുസ്സഹമാണ്. പ്ലാസ്റ്റിക് കവറുകളിൽ ചെറിയ കെട്ടുകളാക്കിയാണ് തള്ളുന്നത്. പക്ഷികൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സുകളിൽ എത്തിക്കുന്നത് ഇരട്ടി ദുരിതമായി. കടമ്പാട്ടുപടി മുതൽ രണ്ട് കിലോമിറ്റർ ദൂരം റോഡിൻെറ വശങ്ങളിൽ പ്ലാസ്റ്റിക് കവറുകളുടെ കെട്ടുകളാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. കാൽനടക്കാർ ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്. രാത്രിയിലാണ് പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. --- ഫോട്ടോ: ചുങ്കപ്പാറ-ആലപ്രക്കാട് റോഡ് അരികുകളിൽ കോഴി അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.