മല്ലപ്പള്ളി: വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണത്തിൻെറ അംബാസഡർമാരായി മാറണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ മല്ലപ്പള്ളി റീജ്യൻെറ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ വഴി 1000 മാവിൻതൈകൾ നടുന്ന പദ്ധതിയായ എൻെറ തേന്മാവ് പദ്ധതിയുടെ ഒന്നാംഘട്ടം സെൻെറ് ഫിലോമിനാസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്‍റ് ജോൺസ് വർഗീസ് അധ്യക്ഷതവഹിച്ചു. കുഞ്ഞുകോശി പോൾ, പ്രഫ. എബ്രഹാം ജോർജ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി തിരു നിലം, സിസ്റ്റർ ഫിൻസി പറപ്പള്ളിൽ, റജി ശാമുവേൽ, ജോൺ തോമസ്, ഡോ. സജി ചാക്കോ എന്നിവർ സംസാരിച്ചു. ---- ഫോട്ടോ സീനിയർ ചേംബർ ഇന്‍റർനാഷനൽ മല്ലപ്പള്ളി റീജ്യൻ നടപ്പാക്കുന്ന എൻെറ തേന്മാവ് പദ്ധതി ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.