ലീഗൽ മെട്രോളജി സ്​റ്റാഫ് അസോ. ജില്ല സമ്മേളനം

പത്തനംതിട്ട: ലീഗൽ മെട്രോളജി വകുപ്പിനെ സ്വകാര്യവത്​കരിക്കുന്നതിനുള്ള കേന്ദ്രസർക്കാറി​​ൻെറ ഉത്തരവ് പിൻവലിക്കണമെന്ന് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്മൻെറ് സ്​റ്റാഫ് അസോ. ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ലാസ്​റ്റ്​ ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ തസ്തികയായ ഇൻസ്പെക്ടിങ് അസി. തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച താലൂക്കുകളിൽ ലാസ്​റ്റ്​ ഗ്രേഡ് നിയമനം പി.എസ്‌.സി വഴിയാക്കണം. കെ.കെ. അജയകുമാർ അധ്യക്ഷതവഹിച്ചു. വി. അനിൽകുമാർ സ്വാഗതം പറഞ്ഞു. ജോയൻറ്​ കൗൺസിൽ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ആർ. രാജീവ്, കെ. പ്രദീപ് കുമാർ, എസ്.എസ്. ചന്ദ്രബാബു. ഡി.പി. ശ്രീകുമാർ, വി. അനിൽകുമാർ, വൈ. അഭിലാഷ്, മുകേഷ് പി.എബ്രഹാം, ആർ. ശരത്​രാജ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി കെ.കെ. അജയകുമാറിനെയും സെക്രട്ടറിയായി കെ.ജി. മനോജ് കുമാറിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.