തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഡോ. വി.എസ്. ബെറ്റിക്കുനേരെ ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിനെതിരായ പ്രതിഷേധ മാർച്ച് സൂപ്രണ്ട് ഡോ. ജി. അജയമോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. ദീപ പി.മോഹൻ , ഡോ. ഗീതാലക്ഷ്മി, ഡോ. മാണി ഫിലിപ്, എം.എ. ഷാനവാസ്, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. മീന്തലക്കര സ്വദേശി അച്ചുവാണ് ഡോക്ടറെ ആക്രമിച്ചത്. വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ അച്ചു പരിശോധനക്കിടെ ഡോക്ടറുടെ മുഖത്ത് അടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.