അടൂർ: നഗരമധ്യത്തിലെ പടുകുഴികൾ പോലും അടക്കാതെ പൊതുമരാമത്ത് അധികൃതർ. മുഴുവൻ ടാറിങ് നടത്തുന്നതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി ഇല്ലെന്ന നിലപാടിലാണ് അധികൃതർ. അടൂർ സെൻട്രൽ കവല മുതൽ കരുവാറ്റ ബൈപാസ് കവല വരെയും പാതയിൽ യാത്ര ദുരിതപൂർണമാണ്. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സ്വകാര്യ ബസുകൾ ബസ്ബേയിലെക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ട് മാസങ്ങൾ കഴിഞ്ഞു. ഇരട്ടപ്പാലങ്ങളിൽ ഒന്നാമത്തെ പാലത്തിൻെറ അപ്രോച്ച് റോഡും ഇതുവഴിയുണ്. കുഴികളിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും അപകടത്തിൽപെടുന്നു. കുഴിയുടെ ആഴം കുറയാൻ നേരത്തേ കുഴിയിൽ നാട്ടുകാർ കല്ലിട്ടിരുന്നു. എന്നാൽ, ഈ കല്ലിൽ കാറുകളുടെ അടിവശംതട്ടി കേടുപാട് സംഭവിച്ചതിനെ തുടർന്ന് കുഴിയിൽനിന്ന് കല്ല് മാറ്റുകയായിരുന്നു. സ്വകാര്യ ബസുകൾ ഈ കുഴിയിലൂടെയാണ് യാത്രക്കാരെ ഇറക്കുന്ന ബസ്ബേയിലേക്ക് പോകുന്നത്. ഇവിടെ റോഡിൻെറ വീതിയിൽ തന്നെ കുഴി രൂപപ്പെട്ടത് കാരണം കുഴിഒഴിച്ച് വാഹനം ഓടിക്കാനും കഴിയില്ല. PTL ADR Road അടൂർ കെ.എസ്.ആർ.ടി.സി കവലയിൽ സ്വകാര്യ ബസ് ബേ കവാടത്തിലെ കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.