ജാതി അധിക്ഷേപം: ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി

റാന്നി: മന്ദമരുതി വട്ടാര്‍കയത്ത് പട്ടികജാതി കുടുംബങ്ങള്‍ ജാതി അധിക്ഷേപം നേരി​െട്ടന്നാരോപിച്ച് വിവിധ ദലിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ റാന്നി ഡിവൈ.എസ്.പി ഓഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി. റാന്നി മന്ദമരുതിയിൽ ദലിതരുടെ കൈവശഭൂമിയിൽ പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച ​െഗയിറ്റ് പൊളിച്ചുമാറ്റുക, പഞ്ചായത്ത്​ അംഗം ഉൾപ്പെടെയുള്ള ജാതി വെറിയൻമാർക്കെതിരെ എസ്​.സി, എസ്​.ടി, അതിക്രമനിരോധന നിയമപ്രകാരം കേസെടുക്കുക, ദലിത് കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്​. ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. സതീഷ് മല്ലശ്ശേരി, സെലിന പ്രക്കാനം മേലൂർ ഗോപാലകൃഷ്ണൻ, ചെങ്ങറ രാജേന്ദ്രൻ, സി.കെ. അർജുനൻ, സി.പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച എസ്.ടി/എസ്.സി ചെയര്‍മാന്‍ ബി.എസ്. മാവോജി കേസെടുക്കാന്‍ പൊലീസിനോട്​ ആവശ്യപ്പെട്ടിരുന്നു. മന്ദമരുതി വട്ടാര്‍കയത്ത് വല്യത്തുവീട്ടില്‍ വര്‍ഗീസ് നിര്‍ധനരായ എട്ടു കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടുവെക്കാന്‍ ഭൂമി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടികജാതി കുടുംബങ്ങള്‍ വീടുവെച്ചുതാമസമാക്കുന്നതിനെ എതിര്‍ത്ത് പ്രദേശവാസി വഴി അടച്ചു. പൊതുവഴി കെട്ടിയടച്ചതായി ഭൂമി ലഭിച്ചവരും വഴി വിലകൊടുത്തുവാങ്ങിയതാണെന്ന്​ പ്രദേശവാസിയും പറഞ്ഞതോടെ തര്‍ക്കമായി. സംഭവം ജാതി അധിക്ഷേപത്തിലേക്ക് മാറുകയും ഇരുകൂട്ടരും പൊലീസിനെ സമീപിക്കുകയുമായിരുന്നു. Ptl rni _ 2 sc st ഫോട്ടോ: പട്ടികജാതി സംഘടനകളുടെ നേത​ൃത്വത്തിൽ നടന്ന റാന്നി ഡിവൈ.എസ്.പി ഓഫിസ് മാർച്ചിൽ സെലീന പ്രക്കാനം സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.