ഭാര്യയുടെ സ്വർണാഭരണവും പണവും അപഹരിച്ച്​ ഒളിവിൽപോയയാൾ അറസ്​റ്റിൽ

റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവൻ സ്വർണാഭരണവും പണവും അലമാര വെട്ടിപ്പൊളിച്ച് മോഷ്​ടിച്ച ശേഷം ഒളിവിൽപോയ സംഭവത്തിലെ പ്രതി അറസ്​റ്റില്‍. റാന്നി പുതുശ്ശേരിമലയിൽ ഫിറോസ് നിവാസിൽ റഹീം (65) ആണ്​ അറസ്​റ്റിലായത്. മോഷണം അറിഞ്ഞ് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഞാൻ പോകുന്നു എന്നെഴുതിയ കത്ത് കിട്ടിയതി​ൻെറ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്​ടാവ് ഭർത്താവാണെന്ന് വെളിപ്പെട്ടത്. പകുതി സ്വർണാഭരണങ്ങൾ വിൽക്കുകയും ബാക്കി പണയംവെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഫോണിൽനിന്ന്​ ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇയാൾ 10 ദിവസത്തിനുള്ളിൽ 50,000 രൂപ ചെലവാക്കിയതായി പൊലീസ് പറഞ്ഞു. റാന്നി പൊലീസ് ഏകദേശം നൂറോളം ലോഡ്ജുകൾ പരിശോധിച്ചശേഷം ആറ്റിങ്ങലിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ എം.ആര്‍. സുരേഷി​ൻെറ നേതൃത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മണിലാൽ, വിനോദ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ഒരുലക്ഷം രൂപ കണ്ടെടുത്തു. Ptl rni _3 rober ഫോട്ടോ: റഹീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.