മല്ലപ്പള്ളിയിൽ അനധികൃതമായി പാറയും മണ്ണും കടത്തുന്നു

മല്ലപ്പള്ളി: താലൂക്കി​ൻെറ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി പാറ ഉൽപന്നങ്ങളും പച്ചമണ്ണും കടത്തുന്നത് വർധിക്കുന്നു. എഴുമറ്റൂർ, കോട്ടാങ്ങൽ, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ ക്രഷർ യൂനിറ്റുകളിൽനിന്ന്​ മതിയായ പാസില്ലാതെയാണ് ഇവ കടത്തുന്നത്. ഇതി​നുപിന്നിൽ വൻ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. ടിപ്പറുകളിൽ അപകടാവസ്ഥയിലാണ് വലിയ പാറകൾ കൊണ്ടുപോകുന്നത്. ലോഡുകൾ മൂടിക്കൊണ്ടുപോകണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. വാഹനത്തിൽനിന്ന്​ മെറ്റലും മറ്റും റോഡിലേക്ക്​ വീഴുന്നതും പതിവാണ്. വീട് വെക്കാനെന്ന പേരിൽ അധികാരികളിൽനിന്ന്​ അനുമതി വാങ്ങി മണ്ണ് നീക്കംചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങാത്ത പല സ്ഥലങ്ങളും ഇപ്പോഴുമുണ്ട്. രാപകൽ വ്യത്യാസമില്ലാതെയാണ് താലൂക്കി​ൻെറ വിവിധ പ്രദേശങ്ങളിൽനിന്ന്​ മണ്ണും പാറ ഉൽപന്നങ്ങളും കടത്തുന്നത്. നിയമലംഘനം കൺമുന്നിൽ കണ്ടാൽപോലും അധികൃതർ അനങ്ങാപ്പാറ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.