കുഴിയടക്കൽ പ്രഹസനം

അടൂർ: നഗരപാതകളിലെ കുഴികൾ യാത്രക്കാർക്ക് ദുരിതം വിതക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്ന് മണ്ണും വലിയ മെറ്റലും കലർത്തിയ മിശ്രിതമിട്ട് കുഴിയടച്ചു. വൺവേ റോഡ് തുടങ്ങുന്ന ഭാഗത്ത് പെട്രോൾ പമ്പിന് മുന്നിലെ വലിയ കുഴിയും നഗരത്തിലെ മറ്റ് കുഴികളുമാണ് തിങ്കളാഴ്ച വൈകീട്ട് നികത്തിയത്. ചെറിയ ഒരു മഴ പെയ്താൽ മണ്ണ് ഇളകി ഇവിടം വീണ്ടും ചളിക്കുളമായി മാറും. ടൗണിലെ വലിയ കുഴിയിൽ രണ്ടുദിവസം മുമ്പും തിങ്കളാഴ്ചയും ലോഡുമായി വന്ന വാഹനങ്ങൾ താഴ്ന്നിരുന്നു. നഗരപാതയിലെ കുഴികളെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ടൗണിലെ തകർന്ന റോഡിലൂടെ സഞ്ചാരം ബുദ്ധിമുട്ടായതോടെ അധികൃതർക്കെതിരെ ജനരോഷം ഉയരുന്നത് മനസ്സിലാക്കിയാണ് തിങ്കളാഴ്ച ടൗണിൽ നടന്നത്. PTL ADR Road അടൂരിലെ വൺവേ പോയൻറിൽ കുഴികൾ ക്വാറി വേസ്​റ്റിട്ട് അടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.