റാന്നിയിൽ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കും

റാന്നി: മണ്ഡല-മകരവിളക്ക് കാലത്ത്​ റാന്നിയിലെ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാൻ ജനമൈത്രി പൊലീസ് യോഗത്തിൽ തീരുമാനം. റാന്നിയിൽ തിരക്ക് വർധിച്ചുവരുന്നതിനാൽ വൺവേ സംവിധാനം, ടൗണിലെ പാർക്കിങ്​ എന്നിവ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. വർധിച്ചുവരുന്ന മോഷണം, ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിന് രാത്രി പട്രോളിങ് എന്നിവ കാര്യക്ഷമമാക്കും. റാന്നിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാനും കാമറ സംവിധാനം മെച്ചപ്പെടുത്താനും തീരുമാനിച്ചു. ജനമൈത്രി സമിതി കോഓഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ അധ്യക്ഷത വഹിച്ചു. റാന്നി അങ്ങാടി പി.ജെ.ടി ഹാളിൽ ചേർന്ന യോഗം റാന്നി ഡിവൈ.എസ്.പി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ഹരികുമാർ, സബ് ഇൻസ്പെക്ടർ മധു സി.ബി, ജനമൈത്രി ബീറ്റ് ഓഫിസർമാരായ അശ്വധീഷ്, സുബിൻ, സമിതി അംഗങ്ങളായ സുരേഷ് ജേക്കബ്, മന്ദിരം രവീന്ദ്രൻ, ഓമന രാജൻ, അൻസാരി, ജയലാൽ, ഹനീഫ, അങ്ങാടി, റാന്നി ചെയർപേഴ്സൻമാരായ രാജമ്മ ഫെർണാണ്ടസ്, ഏലിയാമ്മ എന്നിവർ സംസാരിച്ചു. ptl rni _3 trafic ഫോട്ടോ: റാന്നി അങ്ങാടി പി.ജെ.ടി ഹാളിൽ ജനമൈത്രി പൊലീസ് യോഗം ഡിവൈ.എസ്.പി മാത്യു ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.