നാല് ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

പത്തനംതിട്ട: മെഴുവേലി , ആനിക്കാട് , ഏഴംകുളം , കോയിപ്രം കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ ജില്ലയിലെ നാല് ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു​. മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ രജനി അശോകന്‍ അധ്യക്ഷതവഹിച്ചു. ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പ്രമീള വസന്ത് മാത്യു അധ്യക്ഷതവഹിച്ചു. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. തുളസീധരന്‍പിള്ള നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.എസ്. ആശ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ആര്‍. ജയന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മഇറ്റി ചെയര്‍പേഴ്സൻ അഡ്വ. എ. താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോയിപ്രത്ത്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോണ്‍ മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ലിജോയ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് മെംബര്‍ ജിജി മാത്യു ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. വിമിത മുരളി സ്വാഗതവും ബ്ലോക്ക് പി.ആർ.ഒ ജി.സുമിത നന്ദിയും പറഞ്ഞു. ചിത്രം PTL 15 E HEALTH മെഴുവേലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം ജില്ല പഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.