ഓരോ പൗരനും ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്​ ലക്ഷ്യം -മുഖ്യമന്ത്രി

പത്തനംതിട്ട: ഓരോ പൗരനും ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്​ എന്നതാണ് ലക്ഷ്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചികിത്സരേഖകളും ഇതുമായി ലിങ്ക്‌ചെയ്ത് സൂക്ഷിക്കും. ഏതുസര്‍ക്കാര്‍ ആശുപത്രിയിലും ഈ രേഖകള്‍ ചികിത്സയുടെ സമയത്ത് ലഭ്യമാക്കാനും കഴിയും. രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മൻെറ്​ സിസ്​റ്റ്​ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണ്​. ഇ-ഹെല്‍ത്ത് സംവിധാനം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 311 ആശുപത്രികളില്‍ ഇതിനോടകം പദ്ധതി നടപ്പാക്കി. പദ്ധതി ഇപ്പോള്‍ 50 ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. ഇതിന് പുറമേ 349 ആശുപത്രികളില്‍കൂടി പദ്ധതി നടപ്പാക്കുന്നതിന് അനുമതിയും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായി സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളിലും ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതം പറഞ്ഞു. ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, കെ ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു തുടങ്ങിയവർ പങ്കെടുത്തു. കാറില്‍ കഞ്ചാവ്​ കടത്തിയ സംഘം പിടിയില്‍ attn pta ചങ്ങനാശ്ശേരി: കാറില്‍ കഞ്ചാവ്​ കടത്തിയ നാലംഗസംഘം എക്‌സൈസ് പിടിയില്‍. തിരുവല്ല കുറ്റപ്പുഴ സ്വദേശികളായ ബെഥേല്‍പടി കരയില്‍ പ്ലാമൂട്ടില്‍ വീട്ടില്‍ പി.ബി. ജോമോന്‍, കിഴക്കന്‍മുത്തൂര്‍ പുതുപ്പറമ്പില്‍ മനു, പയ്യപ്ലാട്ട് തോമസ് ജോസഫ്, പായിപ്പാട് അമ്പിളിവിലാസം വീട്ടില്‍ കെ. സന്തോഷ് കുമാര്‍ എന്നിവരാണ് ചങ്ങനാശ്ശേരി എക്‌സൈസി​ൻെറ പിടിയിലായത്. തെങ്ങണ കരിക്കണ്ടം പടിഞ്ഞാറു-കിഴക്ക് റോഡില്‍നിന്നാണ്​ 1.250 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്​​. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയിൽ എ.ഇ.ഐ സജീവ് എം. ജോണ്‍, പ്രിവൻറിവ് ഓഫിസര്‍ പി.എസ്. ശ്രീകുമാര്‍, സി.ഇ.ഒമാരായ വിനോദ് കുമാര്‍, രതീഷ് കെ. നാണു, അനീഷ് രാജ്, ടി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ------------- KTL CHR 5 KANJAVU അറസ്​റ്റിലായ പി.ബി. ജോമോന്‍, മനു, തോമസ് ജോസഫ്, കെ. സന്തോഷ് കുമാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.