ഇ-ശ്രം പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ്

തിരുവല്ല: സേവാഭാരതിയുടെ നേതൃത്വത്തിൽ പെരിങ്ങരയിൽ ഇ-ശ്രം പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, എസ്. സനിൽ കുമാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ബിനു ആലംതുരുത്തി, വാർഡ് ജോയിൻറ്​ കൺവീനർ ജിനുകുമാർ, സാമ്പത്തിക സാക്ഷരത മിഷൻ കൗൺസിലർ തോമസ് ചെറിയാൻ, മനോജ് വെട്ടിക്കൽ, പ്രശാന്ത് താമരശ്ശേരി, അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പെരിങ്ങര 11ാം വാർഡ് സേവാഭാരതി സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ............................. കുറ്റൂരിൽ കാട്ടുപന്നി ആക്രമണം തിരുവല്ല: കുറ്റൂരിൽ കാർഷികവിളകൾക്കുനേരെ വീണ്ടും കാട്ടുപന്നി ആക്രമണം. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിലെ കുറ്റിയിൽ വീട്ടിൽ എ. രാജ​ൻെറ പുരയിടത്തിലെ കാർഷികവിളകളാണ് ഞായറാഴ്​ച രാത്രി നടന്ന കാട്ടുപന്നി ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടത്. വിളവെത്തിയ അമ്പതോളം മൂട് കപ്പ, ചേന, കാച്ചിൽ എന്നീ വിളകളാണ് നഷ്​ടമായത്. തിങ്കളാഴ്​ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് രാജൻ സംഭവമറിഞ്ഞത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കുറ്റൂർ പഞ്ചായത്തി​ൻെറ വിവിധ പ്രദേശങ്ങളിൽ ആറുമാസം മുമ്പ് കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചിരുന്നു. ............................ ലഹരിവിരുദ്ധ കൂട്ടായ്മ തിരുവല്ല: യു.ആർ.ഐ പീസ് സൻെററി​ൻെറയും തിരുവല്ല ചർച്ച് അനിമേഷൻ സൻെററി​ൻെറയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ചർച്ച് അനിമേഷൻ സൻെറർ ഡയറക്ടർ ഡോ. ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. യു.ആർ.ഐ പീസ് സൻെറർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, ആംഗ്ലിക്കൻ സഭ വൈദികൻ ജോയ്‌സ് ജോൺ, സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്, പി.പി. ജോൺ, റോയ് വർഗീസ്, ലാലുപോൾ, വി.എം. ജോസഫ്, പ്രിൻസ് തിരുവല്ല, ജോസ് ചേലമൂലയിൽ, ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.