മാതൃക പരീക്ഷയിൽ മാതൃകയായി റാന്നി ഉപജില്ല

റാന്നി: ലോക്ഡൗണിനുശേഷം നടക്കുന്ന പ്രൈമറിതല പൊതുപരീക്ഷയായ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾക്ക് ചിട്ടയായ തീവ്രപരിശീലനങ്ങൾ നൽകി കുട്ടികൾക്ക് ആത്മവിശ്വാസം നൽകിയിരിക്കുകയാണ് റാന്നി ഉപജില്ല. മാതൃക പരീക്ഷയിൽ മുന്നൂറിൽപരം കുട്ടികൾ വിവിധ വിദ്യാലയങ്ങളിലായി പരീക്ഷയിൽ പങ്കെടുത്തു. സ്കൂൾ അധ്യയനസമയം കഴിഞ്ഞുനടന്ന പരീക്ഷക്ക് അതത് വിദ്യാലയങ്ങളിലെ അധ്യാപകർ നേതൃത്വം നൽകി. വാട്സ്ആപ് ഗ്രൂപ്പുകൾ, ഗൂഗിൾ മീറ്റ് വഴിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ജില്ലക്ക് പുറത്തുനിന്നുമുള്ള വിദഗ്ധരുടെ ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. ഷംജിത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Ptl rni - 1 School ഫോട്ടോ: റാന്നി ഉപജില്ല വദ്യാഭ്യാസ ഓഫിസർ എം. ഷാംജിത് യു.എസ്.എസ് മോഡൽ പരീക്ഷ നടക്കുന്ന ചേത്തക്കൽ എം.സി.യു.പി സ്കൂളിൽ അധ്യാപകരുമായി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.