പത്തനംതിട്ട: വീട്ടുകരം അടച്ചവർക്ക് വീണ്ടും കരം അടക്കാൻ നഗരസഭയുടെ നോട്ടീസ് ലഭിക്കുന്നതായി പരാതി. എതിർപ്പ് അറിയിച്ച് യു.ഡി.എഫ് കൗൺസിലർമാർ. നഗരസഭയിലെ നിരവധി കുടുംബങ്ങൾക്കാണ് നഗരസഭ റവന്യൂ വിഭാഗം നോട്ടീസ് അയക്കുന്നത്. നികുതിയും പിഴയും അടക്കണമെന്ന് കാട്ടിയാണ് നോട്ടീസുകൾ വീട്ടുകാർക്ക് ലഭിക്കുന്നത്. പി.എം.എ.വൈ പദ്ധതിയിൽ വീട് ലഭിച്ചവർ പഴയ വീട് ഇടിച്ചുകളഞ്ഞാണ് പുതിയ വീടുകൾ വെക്കുന്നത്. ഇടിച്ചുകളഞ്ഞ വീടിനും പുതിയ വീടിനും കരം അടക്കണമെന്നാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പൂർണമായും കരം അടച്ചവർക്കും വീണ്ടും അടക്കാൻ നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ചു വിശദീകരണം വേണമെന്നും റവന്യൂ വിഭാഗത്തിൻെറ ശ്രദ്ധയില്ലായ്മയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നോട്ടീസുകൾ അയക്കുന്നതിൻെറ പിന്നിലെന്നും നഗരസഭ കൗൺസിലർ അഡ്വ. എ. സുരേഷ്കുമാർ പറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഇത് സൂചിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തി തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.