അടൂർ: സി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസ് അടൂർ പാർഥസാരഥി ജങ്ഷനിലെ ഗവ. എംപ്ലോയീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ ശനിയാഴ്ച തുറക്കും. രാവിലെ 10ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 27 മുതൽ 29 വരെ നടക്കുന്ന ജില്ല സമ്മേളനത്തിന് ഒരുക്കം തുടങ്ങിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് പതാക, ദീപശിഖ, കൊടിമരം, ഛായാചിത്രം, കപ്പി-കയർ എന്നിവ വഹിച്ച് പ്രചാരണ ജാഥകൾ പര്യടനം നടത്തും. പ്രതിനിധി സമ്മേളനത്തിൽ പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 29ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ പൊതുസമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.ബി. ഹർഷകുമാർ, രക്ഷാധികാരി ടി.ഡി. ബൈജു, കൺവീനർ അഡ്വ. എസ്. മനോജ്, മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. രാജീവ് എന്നിവർ പങ്കെടുത്തു. പടം: PTL41adoor cpm സി.പി.എം ജില്ല സമ്മേളനത്തിൻെറ പ്രചാരണാർഥം അടൂർ ടൗണിൽ സ്ഥാപിച്ച ശിൽപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.