അരുവാപ്പുലം പഞ്ചായത്ത് പടി-പുളിഞ്ചാണി റോഡ് നിർമാണം തുടങ്ങുന്നു

കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ യാത്രദുരിതത്തിന് പരിഹാരമായി 3.60കോടി രൂപ ചെലവിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന അരുവാപ്പുലം പഞ്ചായത്ത്‌ പടി-പുളിഞ്ചാണി-രാധപ്പടി റോഡ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ദീർഘനാളുകളായി വളരെ ദുർഘടമായ പാതയായിരുന്നു ഇത്​. തദ്ദേശ സ്വയംഭരണ വകുപ്പി​ൻെറ അധീനതയിലുള്ള റോഡ് റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. റോഡി​ൻെറ വീതികൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചും കലുങ്കുകൾ നിർമിച്ചും കോൺക്രീറ്റിലും ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയിലുമാണ് റോഡ് നിർമിക്കുന്നത്. ശാസ്താംകോട്ട കേന്ദ്രമാക്കിയുള്ള കൺസ്ട്രക്​ഷൻ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. എട്ടുമാസമാണ് നിർമാണ കാലാവധി. അഡ്വ. ജനീഷ്കുമാർ എം.എൽ.എ ആയശേഷം നിരന്തര ഇടപെടലിൻെറ ഭാഗമായാണ് റോഡ് നിർമാണ പദ്ധതി യഥാർഥ്യമാകുന്നത്. ഇതോടെ അരുവാപ്പുലം പഞ്ചായത്തിലെയും പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലയിലുള്ളവർക്കും കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളജിലും എത്തിച്ചേരാനുള്ള എളുപ്പമാർഗമായി ഈറോഡ് മാറും. ഞായറാഴ്​ച രാവിലെ 11.30ന്​ പുളിഞ്ചാണി ജങ്ഷനിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്​റ്റർ നിർമാണ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.