തിരുവല്ല: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിറവിൽ പ്രസിദ്ധമായ നാരീപൂജ നടന്നു. വനവാസി മുത്തശ്ശി ലക്ഷ്മിക്കുട്ടി അമ്മയുടെ പാദം കഴുകി പൂജ ചെയ്ത് ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നാരീപൂജ നിർവഹിച്ചു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിച്ചു. അനുബന്ധ പൂജകൾ മേൽശാന്തിമാരായ അശോകൻ നമ്പൂതിരി , രഞ്ജിത് ബി.നമ്പൂതിരി , ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിച്ചു. നിത്യപൂജകൾക്ക് ഹരിക്കുട്ടൻ നമ്പൂതിരി , ജയസൂര്യ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. സ്ത്രീയെ ദേവിയായി സങ്കൽപിച്ച് പൂജിച്ചുകൊണ്ട് സ്ത്രീയിൽ ദൈവാംശം കൽപിക്കുന്ന വിശ്വാസ പ്രമാണവുമായാണ് നാരീപൂജ നടത്തുന്നത്. സാംസ്കാരിക സമ്മേളനം അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.