ചെന്നിക്കരപ്പടി-മാരംകുളം റോഡ് സഞ്ചാരയോഗ്യമാക്കണം

മല്ലപ്പള്ളി: ചെന്നിക്കരപ്പടി-മാരംകുളം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡി​ൻെറ ചില ഭാഗങ്ങളിൽ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി. പഞ്ചായത്ത് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് മറ്റു സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ എത്തുന്നത് ഈ റോഡുവഴിയാണ്. ചെന്നിക്കരപ്പടി മുതൽ പഞ്ചായത്ത് ഓഫിസിന് സമീപംവരെ തകർച്ച രൂക്ഷമാണ്. ചില സ്ഥലങ്ങളിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് അപകട സാധ്യതക്ക് കാരണമാകുന്നു. ഉന്നത നിലവാരത്തിൽ ഉയർത്തിയ ചാലാപ്പള്ളി - കോട്ടാങ്ങൽ ബാ​സ്​റ്റോ റോഡ്, കോട്ടാങ്ങൽ -പാടി മൺ ജേക്കബ്സ് റോഡ്​ എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡു കൂടിയാണിത്. റോഡി​ൻെറ ശോച്യാവസ്ഥ കാരണം ഓട്ടോ റിക്ഷകൾ വിളിച്ചാൽ പോലും വരാൻ മടിക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഓഫിസിൽ എത്താൻ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.